14 ടണ്‍ സ്വര്‍ണ ശേഖരവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7123 ഏക്കര്‍ ഭൂമിയും ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ പേരിലുണ്ട്. വിവിധയിടങ്ങളിലായി 960 കെട്ടിടങ്ങള്‍, തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള്‍, തിരുപ്പതിക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍ ഭൂമിയുമുണ്ട്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 14,000 കോടി രൂപയുടെ സ്ഥിര നിക്ഷേപവും ട്രസ്റ്റിന്റെ പേരിലുണ്ട്.
1974 നും 2014 നും ഇടയില്‍ വിവിധ കാരണങ്ങളാല്‍ ക്ഷേത്ര ട്രസ്റ്റിന്റെ 113 ഇടങ്ങളിലെ സ്വത്തുക്കള്‍ വില്‍ക്കേണ്ടി വന്നുവെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ വൗ വി സുബ്ബ റെഡ്ഡി പറഞ്ഞു. എട്ടു വര്‍ഷമായി ഭൂമി വില്‍ക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.