വൈവിധ്യമായ പരിപാടികളോടെ ആറ്റിങ്ങലിലെ ഓണാഘോഷ പരിപാടികള്‍ക്ക് പരിസമാപ്തി. കേരളത്തിന്റെ തനത് കലാരൂപങ്ങളും, വിവിധ വകുപ്പുകൾ അവതരിപ്പിച്ച ഫ്ലോട്ടുകളും നൂറുകണക്കിന് കലാകാരന്‍മാരും അണിനിരന്ന സംസ്ക്കാരിക ഘോഷയാത്ര ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. ഘോഷയാത്ര കടന്നു പോയ വീഥിയില്‍ കാഴ്ചകരായി നൂറുകണക്കിനാളുകള്‍ അണിനിരന്നു.
കൊവിഡിനും പ്രളയത്തിനും ശേഷം നടന്ന ഓണാഘോഷത്തിന് വന്‍ വരവേല്‍പ്പാണ് ആറ്റിങ്ങല്‍ നല്‍കിയത്. 13 ദിവസം നീണ്ടുനിന്ന ഒദ്യോഗിക ഓണാഘോഷം' ആറ്റിങ്ങൽ ഫെസ്റ്റ് 2022' പ്രദേശത്തെ ചെറുകിട കച്ചവടക്കാര്‍ക്കും പുത്തന്‍ ഉണര്‍വ് നല്‍കി. ജില്ലയില്‍ 32 വേദികളിലായി വിവിധ കലാപരിപാടികളോടെ വിപുലമായ രീതിയിലാണ് ഇത്തവണത്തെ ഓണാഘോഷം നടന്നത്.