ശിവഗിരിയില്‍ നവരാത്രി ആഘോഷംരജിസ്ട്രേഷന്‍ തുടരുന്നു

ശിവഗിരി :  നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്തം:  26 മുതല്‍ ഒക്ടോബര്‍ 3 വരെ ശിവഗിരിയില്‍ നടക്കുന്ന  ആഘോഷങ്ങളില്‍  കലാപരിപാടികള്‍ അവതരിപ്പിക്കുന്നവരുടെ  രജിസ്ട്രഷന്‍ തുടരുന്നു. കലാരംഗത്തേയ്ക്ക് പ്രവേശിക്കുന്നവര്‍ക്ക്   അരങ്ങേറ്റത്തിനും മറ്റുള്ളവര്‍ക്ക്  പരിപാടികള്‍ അവതരിപ്പിക്കുന്നതിനും അവസരമുണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ താല്‍പ്പര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കേണ്ടതാണെന്ന് ശിവഗിരി മഠത്തില്‍ നിന്നും അറിയിക്കുന്നു.  വിവരങ്ങള്‍ക്ക്  :  9447551499