കടയ്ക്കാവൂർ: മേൽ കടയ്ക്കാവൂർ യുവധാര ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാബീഗം ഉദ്ഘാടനം ചെയ്‌തു. യുവധാര പ്രസിഡന്റ് ജി. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാ കായിക മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷും ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി. മുരളിയും വിതരണം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്തംഗം രാധികാ പ്രദീപ്, ബി. മിനിദാസ്, യുവധാര സെക്രട്ടറി പഞ്ചമം സുരേഷ്, കെ.പി. രാജശേഖരൻ നായർ, കെ.എസ്. വിജയകുമാരൻ നായർ, ബി. ജ്യോതികുമാർ, ആഷിക് ചന്ദ്രൻ എന്നിവർ സംസാരിച്ചു.