യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തു, രണ്ടു പേർ പിടിയിൽ, ജാമ്യം

സെപ്തംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഹരിപ്പാടുള്ള തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കില്‍ പോകാന്‍ ശ്രമിക്കുമ്പോള്‍ പ്രതികള്‍ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു.

എന്നാല്‍ പണം കിട്ടാതായ ദേഷ്യത്തില്‍ മര്‍ദനത്തില്‍ അവശനായ വിഷ്ണുവിന്റെ പക്കല്‍ നിന്ന് ബീഫ് ഫ്രൈ തട്ടിപ്പറിച്ച ശേഷം അക്രമികള്‍ കടന്നുകളഞ്ഞെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ഹരിപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലെ പ്രത്യേക സംഘമാണ് പിടികൂടിയത്.