'എന്റെ സൂപ്പർ സ്റ്റാർ'; മധുവിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ വളർച്ചയ്ക്കൊപ്പം സ‍‍ഞ്ചരിച്ച പ്രിയ നടൻ മധുവിന്റെ 89ാം പിറന്നാളാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് മലയാള സിനിമയുടെ കാരണവർക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ മമ്മൂട്ടിയും മോഹൻലാലും പങ്കുവച്ച ആശംസയാണ് ശ്രദ്ധനേടുന്നത്. 

'എന്റെ സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ', എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, 'എൻ്റെ പ്രിയപ്പെട്ട മധു സാറിന് ഒരായിരം ജന്മദിനാശംസകൾ', എന്നാണ് മോഹൻലാൽ എഴുതിയത്. മധുവിനൊപ്പമുള്ള ഫോട്ടോകളും ഇരുവരും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് മധുവിന് ആശംസകളുമായി രം​ഗത്തെത്തിയത്.1933 സെപ്റ്റംബർ 23-ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ. പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം.1959-ൽ നിണമണിഞ്ഞ കാൽപ്പാടുകളിലൂടെ ചലച്ചിത്രരംഗത്തേക്ക്‌ കടന്നു. തുടർന്ന് അഞ്ഞൂറിലേറെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം തന്‍റെ അഭിനയപാടവം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. നടനുപുറമേ നിർമാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായും അദ്ദേഹം തിളങ്ങി.