വർക്കലയിൽ അമ്മയുടെ കൈയിലിരുന്ന ഒന്നര വയസ്സുകാരിയെ തെരുവുനായ കടിച്ചു; ആഴത്തിലുള്ള മുറിവ്

വർക്കല: അമ്മ എടുത്തുകൊണ്ട് വീട്ടുമുറ്റത്തേക്കിറങ്ങിയ ഒന്നര വയസ്സുകാരിയെ തെരുവുനായ കടിച്ചു. അമ്മയുടെ കൈയിലിരുന്ന കുട്ടിയെ തെരുവുനായ ചാടി കടിക്കുകയായിരുന്നു. ഇലകമൺ കൊച്ചുപാരിപ്പള്ളിമുക്ക് കളത്തറ ജങ്ഷനു സമീപം ബിസ്മില്ല മൻസിലിൽ നവാബിന്റെയും താജുന്നിസയുടെയും മകൾ നൂറ ഹുദയ്ക്കാണ് കടിയേറ്റത്.

ഇടതു തുടയിലാണ് ആഴത്തിലുള്ള മുറിവേറ്റത്. കഴിഞ്ഞദിവസം രാവിലെ 10-മണിയോടെയായിരുന്നു സംഭവം. താജുന്നിസ കുട്ടിയെ എടുത്ത് വീട്ടുമുറ്റത്തേക്കിറങ്ങിയപ്പോൾ അവിടെ പതുങ്ങനിന്ന പട്ടി കടിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മൂമ്മ സജീന ഓടിയെത്തി നായയെ അടിച്ചോടിക്കാൻ ശ്രമിച്ചു. കടി വിടാതിരുന്ന പട്ടിയെ സജീന എടുത്തെറിയുകയായിരുന്നു. പട്ടി സജീനയെയും കടിക്കാൻ ശ്രമിച്ചു. നാട്ടുകാരെത്തിയാണ് പട്ടിയെ അവിടെനിന്ന് ഓടിച്ചുവിട്ടത്. തുടർന്ന് കുട്ടിയെ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചു