കല്ലറ തറട്ട ഗവ: ആശുപത്രി .
കിളിമാനൂർ കേശവപുരം ആശുപത്രി.
നെടുമങ്ങാട് ഗവൺമെൻറ് ഹോസ്പിറ്റലിൽ .
വാമനപുരം ഗവ: ആശുപത്രി .
കന്യാകുളങ്ങര ഗവ: ആശുപത്രി .(നിലവിൽ സ്റ്റോക്ക് ഇല്ല)14/9/22
ആറ്റിങ്ങൽ ഗവ: ആശുപത്രി .
വർക്കല ഗവ.ആശുപത്രി .
വിതുര ഗവ: ആശുപത്രി .
ചിറയിൻകീഴ് ഗവ: ആശുപത്രി .
മണമ്പൂർ ഗവ: ആശുപത്രി.
നെയ്യാറ്റിൻകര ആശുപത്രി.
പേരൂർക്കട ആശുപത്രി .
നേമം ഗവൺമെൻറ് ആശുപത്രി.
പാറശാല ഗവൺമെൻറ് ആശുപത്രി .
അഞ്ചുതെങ്ങ് ഗവൺമെൻറ് ആശുപത്രി .
മലയിൻകീഴ് ഗവൺമെൻറ് ആശുപത്രി
പെരുങ്കടവിള ഗവൺമെൻറ് ആശുപത്രി .
പൂന്തുറ ഗവൺമെൻറ് ആശുപത്രി .
പൂവാർ ഗവൺമെൻറ് ആശുപത്രി.
പുല്ലുവിള ഗവൺമെൻറ് ആശുപത്രി .
പുത്തൻതോപ്പ് ഗവ: ആശുപത്രി
വക്കം ഗവ:ആശുപത്രി.
വെള്ളനാട് ഗവ.ആശുപത്രി .
വെള്ളറട ഗവ.ആശുപത്രി .
വിളപ്പിൽ ഗവ:ആശുപത്രി .
വിഴിഞ്ഞം ഗവ:ആശുപത്രി.
പാണപ്പാറ ഗവ:ആശുപത്രി.
തിരുവനന്തപുരം ജനറൽ ആശുപത്രി.
പേരൂർക്കട ജനറൽ
ആശുപത്രി .
ഫോർട്ട് ഗവ: ആശുപത്രി.
ഇരാണി മുട്ടം ഗവ: ആശുപത്രി .
......................................
നായയുടെ കടിയേറ്റൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരീരത്തില്‍ എ
വിടെ പട്ടി കടിച്ചാലും ആദ്യം തന്നെ സോപ്പ്, ഡെറ്റോള്‍ എന്നിവയില്‍ ഏതെങ്കിലുമോ ശുദ്ധജലമോ ഉപയോഗിച്ച് 20 - 25 മിനിറ്റ് മുറിവ് വൃത്തിയായി മുറിവ് കഴുകണം. ഇങ്ങനെ മുറിവ് കഴുകുന്നതിലൂടെ ഏതാണ്ട് 90 ശതമാനം വൈറസിനെയും നശിപ്പിക്കാന്‍ കഴിയും.
മുഖം, കഴുത്ത്, കണ്ണ്, ചെവി, കൈപ്പത്തി, കാല്‍വെള്ള, ജനനേന്ദ്രിയം വിരലിന്‍റെ അറ്റം തുടങ്ങിയ ഭാഗങ്ങളിലാണ് കടിയേല്‍ക്കുന്നതെങ്കില്‍ വൈറസ് തലച്ചോറിലേക്ക് വേഗത്തിലെത്തുന്നു. നാഡീവ്യൂഹം കൂടുതലുള്ള സ്ഥലങ്ങളില്‍ കടിയേല്‍ക്കുമ്പോഴാണ് വൈറസ് തലച്ചോറിലേക്ക് വേഗത്തിലെത്തുന്നത്.
മുറിവില്‍ മഞ്ഞള്‍പൊടിതേക്കുക, മുറിവ് കെട്ടിവെയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യരുത്. മുറിവ് കഴുകി വൃത്തിയാക്കിയ ഉടനെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തുക. കാര്യമായ മുറിവില്ലെന്ന് കരുതി ആശുപത്രിയിലേക്ക് പോകാതിരിക്കരുത്. ചെറിയൊരു പോറലിലൂടെ പോലും വൈറസിന് ശരീരത്തിനകത്ത് കടക്കാന്‍ കഴിയുമെന്നറിയുക.
മുറിവിന്‍റെ വലിപ്പമനുസരിച്ച് ആദ്യം ഇമ്യൂണോഗ്ലോബുലിനും തുടര്‍ന്ന് വാക്സിനും ഏടുക്കുക.ഇമ്യൂണോഗ്ലോബുലിന്‍ മുറിവില്‍ തന്നെ എടുത്താല്‍ മാത്രമേ ഗുണം ലഭിക്കുകയൊള്ളൂ. നാല് ഡോസ് വാക്സിനാണ് എടുക്കേണ്ടത്. ഒന്നോ രണ്ടോ വാക്സിനെടുത്തെന്ന് കരുതി വാക്സിന്‍ ഡോസ് മുടക്കരുത്. പേവിഷബാധയ്ക്കെതിരെ പ്രതിരോധത്തിനാണ് ആന്‍റി റാബിസ് വാക്സിന്‍ എടുക്കുന്നത്.
വാക്സിന്‍ എടുക്കുന്നതിലൂടെ ശരീരത്തില്‍ ആന്‍റിബോഡി രൂപപ്പെടുന്നു. അതേസമയം മൂന്ന് മുതല്‍ എട്ട് ഡിഗ്രിവരെ സെല്‍ഷ്യസില്‍ വേണം വാക്സീന്‍ സൂക്ഷിക്കാന്‍. അല്ലാത്ത പക്ഷം വാക്സിന്‍റെ ഗുണം നഷ്ടമാകും. മാത്രമല്ല വൈദ്യുതി വിതരണം പത്ത് മിനിറ്റ് നഷ്ടമായാല്‍ പോലം വാക്സിന്‍റെ ഗുണനിലവാരം നഷ്ടമാകും.