ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ.പൊലീസ് ഉദ്യോഗസ്ഥെന്റെ മ്യതദേഹം ഇന്നു നാട്ടിലെത്തിക്കും.

ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ.പൊലീസ് ഉദ്യോഗസ്ഥെന്റെ മ്യതദേഹം ഇന്നു നാട്ടിലെത്തിക്കും. എറണാകുളം കെ.എ.പി ബറ്റാലിയനിലെ എസ്.ഐ കല്ലറ പാങ്ങോട് കെ.ടി കുന്ന് സനില്‍ ഭവനില്‍ സജിത് യു. (40) ആണ് മരിച്ചത്.
എരൂര്‍ കണിയാമ്പുഴ റോഡില്‍ തിട്ടേപ്പടി ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് മൃതദേഹം ആക്രി പെറുക്കാനായി എത്തിയവര്‍ കണ്ടത്.ഇവര്‍ സമീപത്തെ ഓട്ടോ ഡ്രൈവറോട് വിവരം പറഞ്ഞു ഇയാളാണ്  പോലീസിനെ വിവരം     അറിയിച്ചത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. മെഡിക്കല്‍ ലീവിന് ശേഷം
കെ.എ.പി. രണ്ടാം ബറ്റാലിയനില്‍ നിന്ന് എളണാകുളത്തെ കെ.എ.പി. ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലംമാറി എത്തിയ ഉദ്യോഗസ്ഥനാണ് സജിത്.മെഡിക്കല്‍ ലീവിന് ശേഷം ജോലിയില്‍ പ്രവേശിക്കാനാണ് ത്യപ്പുണ്ണിത്തറയില്‍ എത്തിയതത്രെ,, ചൊവ്വാഴ്ച്ച വരെ വീട്ടില്‍ വിളിച്ചിരുന്നു.
പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടര്‍ നടപടികള്‍ക്കു ശേശം മൃതദേഹം രാത്രി 7 മണിെേയാ വീട്ടിലെത്തും. പിതാവ്: ഉപേന്ദ്രന്‍, അമ്മ: ലീലാകുമാരി. ഭാര്യ: ധന്യ