കല്ലമ്പലം പുതുശ്ശേരിമുക്ക് റോഡിൽ ഗതാഗത നിയന്ത്രണം

കല്ലമ്പലം പുതുശ്ശേരിമുക്ക് റോഡ് ടാറിങ്ങ് നടത്തുന്നതിനാൽ ഈ മാസം 26 നും 27 നും ഇതുവഴിയുള്ള വാഹനഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ ചാത്തൻപാറ നെടുംപറമ്പ് നഗരൂർ റോഡ് വഴിയും, നാവായിക്കുളം കിളിമാനൂർ തുമ്പോട് വഴിയും പോകണമെന്ന് അധികൃതർ അറിയിച്ചു.