റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ സംരക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

എൻ എച്ച് 66 റോഡ് വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വാടകയ്ക്ക് ഇരിക്കുന്ന വ്യാപാരികൾക്ക് കേന്ദ്ര ഗവൺമെൻറ് നൽകുന്ന നഷ്ടപരിഹാരത്തുക 75000 / രൂപ കുറവാണെന്നും രണ്ടുലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നും വ്യാപാരികളോടൊപ്പം വർഷങ്ങളായി ജോലി ചെയ്തുവന്ന തൊഴിലാളികളെ സംരക്ഷിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പത്ര സമ്മേളത്തിൽ ആവശ്യപ്പെട്ടു.
 കല്ലമ്പലം ജംഗ്ഷൻ മുഖച്ഛായ മാറ്റുകയും ജംഗ്ഷനെ വെട്ടി മുറിക്കുന്ന ബ്രിക്സ് ഫ്ലൈ ഓവർ പില്ലറിലേക്ക് മാറ്റുന്നതിന് കേന്ദ്ര സംസ്ഥാന ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തുമെന്നും 2022-24 വർഷത്തിൽ ചിറയിൻകീഴ് മേഖല കമ്മിറ്റി വ്യാപാരികൾക്ക് ഗുണകരമായ പല പദ്ധതികളും വരുംദിവസങ്ങളിൽ സെക്രട്ടറിയേറ്റ് കൂടി തീരുമാനിക്കുമെന്നും പത്ര സമ്മേളത്തിൽ അറിയിച്ചു.പത്ര സമ്മേളനത്തിൽ ചിറയിൻകീഴ് മേഖലാ പ്രസിഡൻറ് ബി ജോഷി ബാസു , ജനറൽ സെക്രട്ടറി കെ . രാജേന്ദ്രൻ നായർ , ട്രഷറർ ബി . മുഹമ്മദ് റാഫി , ജില്ലാ മേഖല ഭാരവാഹികളായ ഡി . എസ് . ദിലീപ് , ബി . അനിൽ കുമാർ,പൂജാ ഇക്ബാൽ , ബൈജു ചന്ദ്രൻ , എസ് . ശ്രീകുമാർ,വി . രാജീവ്, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു .