കല്ലറ : ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ നിന്ന് വിട്ട് നിന്ന് കല്ലറ ചെറുവാളം. ചെറുവാളം എന്ന കൊച്ചു ഗ്രാമത്തിന് ഹർത്താൽ ഒരു പ്രശ്നമേയല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യാപാരികളും നാനാജാതി മതസ്ഥരും പണ്ഡിതരും പാമരരും പണമുള്ളവരും പാവങ്ങളും താമസിക്കുന്ന ഈ നാട്ടിൽ കഴിഞ്ഞ 20 വർഷത്തോളമായി ഹർത്താൽ വേണ്ടാ എന്ന് ഗ്രാമവാസികൾ തീരുമാനിച്ചിട്ട്. അന്ന് മുതൽ ഇന്ന് വരെ ഏതു രാഷ്ട്രീയപാർട്ടിയുടെ ആയാലും ഒരു ഹർത്താൽ പോലും ഇവിടെ വിജയിപ്പിക്കില്ല.ജനജീവിതം തടസ്സപ്പെടുത്തുന്ന ഇത്തരം നിലപാടുകൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ എന്ത് നല്ല തീരുമാനങ്ങളും എടുക്കാനും നടപ്പിലാക്കാനും കഴിയും എന്നതാണ് ഇവിടുത്തുകാരുടെ നിലപാട്. ഇന്ന് പതിവ് പോലെ കടകൾ എല്ലാം പ്രവർത്തിക്കുന്നുണ്ട്.