സെപ്റ്റംബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാപ്പനംകോട് കൈമനം സിഗ്നല്‍ പോയന്റിനു സമീപം പ്രവര്‍ത്തിക്കുന്ന ഹരിഹരന്റെ ഉടമസ്ഥതയിലുള്ള വിനായക സ്റ്റോറിലാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. ഇവിടെ നിന്ന് വിലകൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കരമന സി.ഐ അനീഷ്, എസ്.ഐ സന്തു, ബൈജു, സി.പി.ഒ ഹരീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.