നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രദേശത്ത് ബസുകൾക്ക് നേരെ വ്യാപക അക്രമം.
പങ്ങോട് മൈലമൂട്ടിലും, വെഞ്ഞാറമൂട് കോലിയക്കോട്ടുമാണ് ബസുകൾക്ക് നേരെ അക്രമം നടന്നത്.
പാലോട് ബസ് സ്റ്റേഷനിൽ നിന്നും കാരേറ്റ് ഭാഗത്തേക്ക് വരുകയായിന്ന കെ. എസ് ആർ ടി സി ബസിലേക്ക് സുമതിയെ കൊന്ന വളവിന് സമീപത്ത് വച്ചാണ് കല്ലേറ് ഉണ്ടായത്. രാവിലെ 7 മണിയോടെയാണ് സംഭവം.
കല്ലേറിൽ ഒരു യാത്രക്കാരന് പരിക്കേറ്റു. പാലോട് ഇടിഞ്ഞാർ സ്വദേശി രാജേഷിനാണ് പരുക്കേറ്റത്. വെഞ്ഞാറമൂട് ഗോകുലും മെഡിക്കൽ കോളേജിലെ ജീവനക്കാരനായ രാജേഷ് സ്ഥലത്തേക്ക് വരുന്നതിനിടയിലാണ് കല്ലേറുണ്ടായത്. കണ്ടക്ടറുടെ സീറ്റ് ലക്ഷ്യമാക്കിയായിരുന്നു വലിയ കരിങ്കൽ ചീളു കൊണ്ടുള്ള ഏറ്. കണ്ടക്ടർ സീറ്റിൽ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കണ്ടക്ടർ സീറ്റിന് തൊട്ടടുത്തുള്ള സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു രാജേഷ്. കല്ലേറിൽ വിൻഡോ ഗ്ലാസ് തകർത്തു.
വെഞ്ഞാമൂട്ടിൽ കോലിയക്കോട് പുളന്താനത്തിന് സമീപം വച്ചാണ് ബസിന് നേരെ കല്ലേറ് ഉണ്ടായത്. രാവിലെ 10.30 ടെയായിരുന്നു സംഭവം.
വെഞ്ഞാറമൂട് ഡിപ്പോയിലെ ബസ് തിരുവനന്തപുരത്ത് നിന്നും പോത്തൻകോട് വഴി തിരികെ വരുമ്പോഴായിരുന്നു ആക്രമണം. ഇരു ചക്രവാഹനത്തിൽ കറുത്ത തുണി കൊണ്ട് മുഖം മറച്ചെത്തിയ രണ്ടംഗ സംഘം ബസിന് നേരെ കല്ലറിഞ്ഞ ശേഷം കടന്ന് കളയുകയായിരുന്നു. ആർക്കും പരിക്കില്ല