വിദ്യാര്‍ത്ഥി തെറിച്ചുവീണു, ബസ് നിര്‍ത്താതെ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും, ക്രൂരത

കൊല്ലം: വിദ്യാര്‍ത്ഥി തെറിച്ച് വീണിട്ടും ബസ് നിര്‍ത്താതെ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും. കൊല്ലം ഏഴുകോണിലാണ് സംഭവം. ചൊവ്വാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്.  അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി നിഖില്‍ സുനിലാണ് ബസില്‍ നിന്ന് വീണത്. താന്‍ വീണത് അറിഞ്ഞിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ തയ്യാറായില്ലെന്ന് നിഖില്‍ പറഞ്ഞു. താന്‍ വീഴുന്നത് കണ്ട് കൂട്ടുകാര്‍ ബഹളമുണ്ടാക്കി. എന്നാല്‍ ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ തയ്യാറാകാതെ കടന്നുപോയെന്നാണ് നിഖില്‍ ആരോപിക്കുന്നത്.