റിനോ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയിരുന്ന സഹോദരന്‍ റിന്റോ തിരിച്ചുവന്നപ്പോഴാണ് റിനോയെ വൈദ്യുതാഘാതമേറ്റ നിലയില്‍ കണ്ടത്. നാട്ടുകാരും റിന്റോയും ചേര്‍ന്ന് മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലെത്തിക്കുംമുമ്ബേ മരിച്ചു.
കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് വിഭാഗം എന്‍ജിനിയറായിരുന്നു റിനോ. വെള്ളിയാഴ്ചയാണ് അവധിയില്‍ വന്നത്. വിവാഹനിശ്ചയത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10-ന് കോട്ടപ്പുറം സെയ്ന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.