തിരുവനന്തപുരം പാലോട് താന്നിമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കുറ്റിച്ചാല്‍ സ്വദേശി സൂരജ് ആണ് കാര്‍ ഓടിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്നവര്‍ പരുക്കില്ലാതെ രക്ഷപെട്ടു. കാറിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഹുണ്ടായി സാന്‍ട്രോ കാറിനാണ് തീപിടിച്ചത്.