ഗവൺമെന്റ് വിഎച്ച്എസ്എസ് പകൽക്കുറി യിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ യും കേരള സർക്കാരിന്റെ നവകേരള മിഷന്റെ യും ആഭിമുഖ്യത്തിൽ പച്ചത്തുരുത്ത് പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം എൻഎസ്എസ് ദിനാചരണത്തോട് അനുബന്ധിച്ചു പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന എം സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് മനു എസ് അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പാൾ ഷീബ ബി സ്വാഗതം പറഞ്ഞു .സംസ്ഥാനത്തെ ഉപയോഗ രഹിതമായി കിടക്കുന്ന പ്രദേശങ്ങളിൽ തനത് പ്രദേശത്തിന്റെ സവിശേഷതകൾക്കിണകുന്ന വൃക്ഷങ്ങൾ നട്ടുവളർത്തി ചെറു വനങ്ങളായി രൂപപ്പെടുത്തുക എന്ന ഹരിത കേരള മിഷന്റെ ഒരു നവ ആശയമാണ് പച്ചത്തുരുത്ത് .പദ്ധതി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് നിർമ്മിക്കുന്നത് .സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രകൃതി സംരക്ഷണവും പരിപാലനവും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനായിട്ടാണ് എൻ എസ് എസ് പ്രസ്തുത പദ്ധതി ഏറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുന്നത് .വോളന്റി യർമാരുടെ ഈ ഉദ്യമത്തെ അഭിനന്ദിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഹസീന വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ കൈമാറുകയും പച്ചത്തുരുത്തിനായി വിഭാവനം ചെയ്ത മേഖലയിൽ പ്രിൻസിപ്പാളിന്റെ യും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുടെ യും MGNREGS തൊഴിലാളി കളുടെയും നേതൃത്വത്തിൽ വൃക്ഷ തൈ നടുകയും ചെയ്തു .സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഹാസ് എ ,പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് എസ് ബിജു ,വാർഡ് മെമ്പർ രഘൂത്തമൻ ,നവകേരള മിഷൻ കിളിമാനൂർ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ പ്രവീൺ പി ,എച്ച് എം ലക്കി എൻ എസ് ,സ്റ്റാഫ് സെക്രട്ടറി വിപിൻ ജി എന്നിവർ ആശംസകളർപ്പിച്ചു പ്രോഗ്രാം ഓഫീസർ ഷിബു കെ കൃതജ്ഞത രേഖപ്പെടുത്തി