പ്ലസ് വണിന് മുഖ്യഘട്ട അലോട്ട്മെൻറുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറിലും സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് 22ന് (നാളെ) രാവിലെ 10 മുതൽ അപേക്ഷിക്കാം.
▪️ *സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള ഒഴിവുകളും മറ്റുവിവരങ്ങളും (നാളെ) 22ന് രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്സൈറ്റായ* 👇🏻
https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും.
▪️എന്നാൽ, നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കും അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.
▪️തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കുന്നതിന് സൗകര്യം അനുവദിച്ചിട്ടുണ്ട്. പിഴവുകൾ തിരുത്തിവേണം അപേക്ഷ പുതുക്കൽ.
*പോളിടെക്‌നിക് പ്രവേശനം:മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു🎓*
ഗവ., എയ്ഡഡ്, IHRD, CAPE, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഈ ലിസ്റ്റ് പ്രകാരം അഡ്മിഷൻ ലഭിച്ചിരിക്കുന്ന എല്ലാ അപേക്ഷകരും അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസുമടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസുമടച്ച് പ്രവേശനം നേടേണ്ടതാണ്, അല്ലാത്തപക്ഷം അഡ്മിഷൻ റദ്ദാകുന്നതാണ്.