ചെങ്കോട്ടുകോണം സ്വദേശിയായ വിദ്യാർത്ഥി ക്ലാസ്സിൽ കുഴഞ്ഞുവീണ് മരിച്ചു ;

എം.ബി.ബി. എസ് അവസാനവർഷ വിദ്യാർത്ഥിയാണ് .

അവസാനവർഷ എംബിബിഎസ് വിദ്യാർത്ഥിയായ  പോത്തൻകോട് ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടിൽ മുഹമ്മദ് നിജാസ് (23) മരിച്ചു. ജസീറയുടെയും പരേതനായ നവാസിൻ്റയും മകനാണ് മുഹമ്മദ്‌ നജാസ്. പോണ്ടിച്ചേരിയിലെ മെഡിക്കൽ കോളേജിൽ ക്ലാസിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പോണ്ടിച്ചേരി ജിപ്മർ (ജിപ്മെർ ജവാഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ ഗ്രാജുവേഷൻ മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ) കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ്. ഇന്നലെ (ചൊവാഴ്ച) രാവിലെ എട്ടു മണിക്കുള്ള ക്ലാസ്സ് കഴിഞ്ഞു അടുത്ത 10 മണിക്കുള്ള ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്.

ജിപ്മറിലെ  തൊട്ടടുത്തുതന്നെയുള്ള ഐസിയുവിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാർഡിയാക് അറസ്റ്റാണ് മരണകാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്നലെ രാത്രിയിൽ ബന്ധുക്കളെത്തി ഇന്നുച്ചയ്ക്ക് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വൈകിട്ട് പോണ്ടിച്ചേരിയിൽ നിന്നും തിരിക്കും വെളുപ്പിനെ നാട്ടിൽ എത്തിക്കുന്ന മൃതദേഹം നാളെ രാവിലെ എട്ടുമണിയോടെ ചെമ്പഴന്തി മുസ്ലിം ജമാഅത്തിൽ ഖബറടക്കും.

എസ്എസ്എൽസിക്കും പ്ലസ് ടു വിനും ഉന്നത വിജയം നേടിയിരുന്നു നിജാസ്. അവസാനവർഷ എംബിബിഎസ്
പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാൻ ഇരിക്കുകയായിരുന്നു.

നിജാസിന്റെ പിതാവ് നവാസ് 20 വർഷം മുമ്പ് എറണാകുളത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു . അതിനുശേഷം മാതാവ് ജസീറയുടെ സംരക്ഷണത്തിലായിരുന്നു നിജാസ്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന നിജാസിൻ്റെ ആകസ്മിക മരണം നാടിനെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്