*കല്ലറ കെ.ടി കുന്നിൽ ഭാര്യയുടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ*

എം ജി കോളനിയിൽ ബിജുവിനാണ് കഴുത്തിൽ കുത്തേറ്റത്. 
സംഭവത്തിൽ കാട്ടുംപുറം സ്വദേശി സനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പാങ്ങോട് പൊലീസ് പറയുന്നത്.
സനുവിന്റെ ഭാര്യ രജനിയുടെ പരിചയക്കാരനാണ് ബിജു,
സനുവും ഭാര്യയും കുറച്ചുകാലമായി അകന്നു കഴിയുകയാണ്.
രജനിയുമായുള്ള ബിജു വിൻ്റെ സൗഹൃദത്തെ സനു സംശയിച്ചിരുന്നു.
ഞായറാഴ്ച്ച രാത്രി വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന സമയത്താണ് ബിജുവിനെ സനു കുത്തിയത്. 
ബിജുവിന്റെ നില ഗുരുതരമാണ്.
ബിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു