*സ്ക്കൂട്ടർ തോട്ടിലേക്ക് വീണ് അപകടം; അഞ്ചു വയസുകാരൻ മരിച്ചു*

തിരുവനന്തപുരം: പാറശാലയിൽ അമ്മ ഓടിച്ച സ്കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. പാറശാല ചാരോട്ടുകോണം സുനിലിന്‍റെയും മഞ്ജുവിന്‍റെയും മകൻ പവിൻ സുനിലാണ് മരിച്ചത്.  ഇരട്ടക്കുട്ടികളുമായി  സ്കൂട്ടറിൽ യാത്ര ചെയ്യവെ ആണ് അപകടം ഉണ്ടായത്. വീടിന് മുന്നിലെ കൈത്തോടിന്‍റെ പാലം മുറിച്ചു കടക്കുന്നതിനിടെ അമ്മ ഓടിച്ച സ്കൂട്ടര്‍ തെന്നി വീഴുകയായിരുന്നു. തോട്ടിൽ വെള്ളമുണ്ടായിരുന്നില്ല. പാലത്തിൽ നിന്ന് വീണ സ്കൂട്ടറിനടിയിൽപ്പെട്ടാണ് അഞ്ച് വയസുകാരൻ മരിച്ചത്. മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലാണ്. പരിക്കേറ്റ അമ്മ മഞ്ജുവിനെയും ഇരട്ട സഹോദരനെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.