കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒക്ടോബർ മാസത്തിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതിയാണ് കുടുംബ സുരക്ഷാ പദ്ധതി.വ്യാപാരി മരണപ്പെട്ടാൽ കുടുംബത്തിന് പത്ത് ലക്ഷം രൂപ കിട്ടും . വ്യാപാരിക്കും കുടുംബാംഗ ങ്ങൾക്കും ഇതിൽ ചേരാവുന്നതാണ്. 65 വയസ്സാണ് പ്രായപരിധി. ചിറയിൻകീഴ് മേഖലയിൽനിന്ന് ആദ്യപടിയായി മൂവായിരം പേരെ പദ്ധതിയിൽ ചേർക്കാൻ ആണ് ഉദ്ദേശം . മേഖലയിൽ യൂണിറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുവാനും , പ്രവർത്തന രഹിതമായ യൂണിറ്റുകളെ പ്രവർത്തനസജ്ജമാക്കുന്നതിനും ആണ് ഇത് . ആറുമാസത്തിനകം മേഖലയിൽ 50 കച്ചവടക്കാർ ഉള്ള ജംഗ്ഷനുകളിലും യൂണിറ്റ് കമ്മിറ്റികൾ പ്രവർത്തനം തുടങ്ങുന്നതാണ് . മേഖലയിലെ വ്യാപാരികളെ വ്യാപാരി ക്ഷേമനിധിയിൽ അംഗത്വം എടുപ്പിക്കാനും , പരസ്പര ജാമ്യത്തിൽ വ്യാപാരികൾക്ക് വ്യാപാരം ചെയ്യാൻ മൂന്നുലക്ഷം രൂപാ വരെ വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘത്തിൽ നിന്ന് ലോണുകൾ എടുത്തു കൊടുക്കാൻ യൂണിറ്റ് കമ്മിറ്റികൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.