പാരിപ്പള്ളിയിൽ അശ്വിനി ആയുർവേദഹോസ്പിറ്റൽ ഉടമ ഡോ. എം. ചന്ദ്രാംഗദന്‍ ആശാരി(റിട്ട ഗവ. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ,ആയുര്‍വേദം-72)അന്തരിച്ചു

ചിറക്കര: ഇടവെട്ടം അശ്വനിഭവനില്‍ ഡോ. എം. ചന്ദ്രാംഗദന്‍ ആശാരി(റിട്ട ഗവ. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ,ആയുര്‍വേദം-72) 24/09/2022, ശനിയാഴ്ച   ഉച്ചക്ക് 1 മണിക്ക്  പാമ്പുറം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു.  20വർഷത്തിലധികമായിപാരിപ്പള്ളിയിൽ കൊടിമൂട്ടിൽ ക്ഷേത്രത്തിന് സമീപം
 അശ്വനി ആയുർവേദ ഹോസ്പിറ്റൽ നടത്തിവരികയായിരുന്നു
ഭാര്യ: സുധര്‍മിണി. മക്കള്‍: രശ്മി, ഡോ. രേഷ്മ(ഷാര്‍ജ).മരുമകന്‍: ഷൈജു(ഷാര്‍ജ).
സഹോദരങ്ങള്‍:പരേതനായ സദാനന്ദന്‍ ആചാരി (റിട്ട. അസിസ്റ്റന്റ് എന്‍ജിനീയര്‍, കെ.ഐ.പി.),പരേതയായ സരസ്വതി, പരേതനായ സത്യരാജന്‍ (റിട്ട. അധ്യാപകന്‍, ആറ്റിങ്ങല്‍ ഗേള്‍സ് ഹൈസ്‌കൂള്‍), പരേതയായ രാധാമണി, എം.രാജേന്ദ്രന്‍ ആശാരി (റിട്ട.അഡീഷണല്‍ സെക്രട്ടറി,നിയമവകുപ്പ്),പരേതനായ മോഹനന്‍ രൂപ് (ചലച്ചിത്രസംവിധായകന്‍),ഗിരിജ, പരേതനായ തിലകന്‍.
സംസ്‌കാരം: ഞായറാഴ്ച പത്തിന് വീട്ടുവളപ്പില്‍ നടന്നു