*സ്നേഹപൂർവ്വം സ്‌കോളർഷിപ്പിനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടിയിട്ടുണ്ട്*

*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട കുട്ടികൾക്ക് കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകുന്ന സ്‌കോളർഷിപ്പ് ആണ് സ്നേഹപൂർവ്വം*

*ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും വർഷം 3000 രൂപ ലഭിക്കും*

 *ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും 5000 രൂപ ലഭിക്കും*

 *പ്ലസ്‌ വൺ, പ്ലസ്‌ ടു കുട്ടികൾക്ക് ഓരോ വർഷവും 7500 രൂപ ലഭിക്കും*

 *ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടികൾക്ക് ഓരോ വർഷവും 10,000 രൂപയും ലഭിക്കും*

*കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ് അപേക്ഷ നൽകേണ്ടത്*

*സ്കൂളിൽ /കോളേജിൽ നൽകേണ്ടത്*

👇👇👇👇👇

*1. അപേക്ഷ ഫോറം*

*2. കുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പി*

*3. മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി*

*4. കുട്ടിയും ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ കോപ്പി*

( ഓർക്കുക *ജോയിന്റ് അക്കൗണ്ട്* തന്നെ വേണം സിംഗിൾ അക്കൗണ്ട് പറ്റില്ല ബാങ്കിൽ ചിലപ്പോൾ സിംഗിൾ അക്കൗണ്ട് മതി എന്ന് പറഞ്ഞാൽ സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണ് എന്ന് പ്രത്യേകം പറയണം )

*5. റേഷൻ കാർഡ് BPL ആണെങ്കിൽ അതിന്റെ കോപ്പി മതിയാകും പിന്നെ വരുമാന സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല*

*കാർഡ് APL ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റ്*
( *ഗ്രാമ പ്രദേശങ്ങളിൽ 20,000 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്/നഗരപ്രദേശമാണെങ്കിൽ 22,375 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്* )

( അക്ഷയ വഴി അപേക്ഷിച്ച ശേഷം വില്ലേജ് ഓഫീസിൽ പോയി സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണെന്ന് പ്രത്യേകം പറയണം . കാരണം മിക്ക സ്ക്കോളർഷിപ്പിനും 1 ലക്ഷം മുതൽ 2.5 ലക്ഷം വരെയൊക്കെ ആണ് വരുമാന പരിധി. നേരിട്ട് പറഞ്ഞില്ല എങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന വരുമാന പരിധിയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് കിട്ടിയെന്ന് വരില്ല . അപ്പോൾ പിന്നെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനും കഴിയില്ല )

*ഇത്രയും കാര്യങ്ങൾപഠിക്കുന്ന സ്‌കൂളിന്റെ / കോളേജിന്റെ സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കണം*

*സ്‌കോളർഷിപ്പ് ഓൺലൈൻ ആയി ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനം ആണ് . സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് അക്ഷയ വഴിയോ മറ്റു ജന സേവന കേന്ദ്രങ്ങൾ വഴിയോ ചെയ്യാൻ കഴിയില്ല*

NB: *സ്കൂളിൽ ചേരാത്ത അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കും സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയും. അവർ ഫോം ഡൗൺലോഡ് ചെയ്തു ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാർശ സഹിതം നേരിട്ട് അപേക്ഷിക്കണം*

കൂടുതൽ വിവരങ്ങൾക്ക്

ഈ തന്നിരിക്കുന്ന വിവരങ്ങൾ പ്രാഥമിക കാര്യങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക്  

Phone-18001201001
                ( Toll free ) 
                0471 2341200 ( off.)