മഞ്ഞപ്പാറ മുസ്ലിം ജമാഅത്തിലെ 2022ലെ നബിദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജമാഅത്ത് പ്രസിഡന്റ് പതാക ഉയർത്തി

മഞ്ഞപ്പാറ മുസ്ലിം ജമാഅത്തിലെ 2022ലെ നബിദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പള്ളി അംഗണത്തിലും മൂർത്തിക്കാവ് മസ്ജിദിലും വാലുപച്ച മസ്ജിദിലും ജമാഅത്ത് പ്രസിഡണ്ട് എ. അഹമ്മദ് കബീര്‍ പതാക ഉയര്‍ത്തി.പൊരുന്തമൺ മസ്ജിദിൽ ഇമാം ഷഫാദ്ബാഖവിയും പതാക ഉയർത്തി. പതാക ഉയർത്തൽ ചടങ്ങിൽ ജമാഅത്ത് ചീഫ് ഇമാം വേങ്ങര അബ്ദുല്‍ ലത്തീഫ് സഖാഫി, ജമാഅത്ത് വൈസ് പ്രസിഡണ്ട് എസ്. നസീര്‍, ജനറല്‍ സെക്രട്ടറി ബി. ഷാജഹാന്‍, ട്രഷറര്‍ എസ്. നാസിമുദ്ദീന്‍,പരിപാലനസമിതി അംഗം അബ്ദുൽ വാഹിദ് വാലുപച്ച മസ്ജിദ് ഇമാംഅഹമ്മദ് നഈമി,മൂർത്തി ക്കാവ് മസ്ജിദ്ഇമാം അബ്ദുൽ റഷീദ് മുസ്ലിയാർമദ്റസവിദ്യാർത്ഥി കൾ ഹിഫ്ളുൽ ഖുർആൻ വിദ്യാർത്ഥി കൾ മറ്റ് ജമാഅത്ത്അംഗങ്ങൾഎന്നിവര്‍ പങ്കെടുത്തു.