158 കോടിയുടെ ഹെറോയിൻ: കിളിമാനൂർ സ്വദേശി പിടിയിൽ.

തലസ്ഥാനത്ത്‌ 158 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കിളിമാനൂർ സ്വദേശി ബിനുക്കുട്ടനെയാണ്‌ ഡി.ആർ.ഐ പിടികൂടിയത്‌. 
 
ഇതോടെ, അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. സംഘത്തിലെ മുഖ്യസൂത്രധാരന്മാരിലൊരാളും ബിനുക്കുട്ടന്‍റെ ബന്ധുമായ ഷാജി നടരാജനായി തിരച്ചിൽ ഊർജിതമാക്കി. ഇയാൾക്കായി ലുക്ക്‌ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചു. 
 
21നാണ്‌ ഡി.ആർ.ഐ ബാലരാമപുരത്തിനുസമീപം 23 കി.ഗ്രാം ഹെറോയിനുമായി തിരുമല കൈരളി നഗർ രേവതിഭവനിൽ രമേശ്‌ (33), സുഹൃത്ത്‌ ശ്രീകാര്യം സ്വദേശി സന്തോഷ്‌ ലാൽ (35) എന്നിവരെ പിടികൂടിയത്‌. സിംബാബ്വെയിലെ ഹരാരെയിൽ നിന്ന് മുംബൈയിലെത്തിച്ച് അവിടെ നിന്ന് ട്രെയിൻ മാർഗം കേരളത്തിലെത്തിച്ചതാണ് ഹെറോയിൻ.