കുറ്റാലം ഉൾപ്പടെ വി​നോ​ദസ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​വും നി​രോ​ധ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി

തമിഴ്നാട്: പ്ര​ധാ​ന വി​നോ​ദസ​ഞ്ചാ​രമേ​ഖ​ല​യാ​യ കു​റ്റാ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ മ​ല​വെ​ള്ളപാ​ച്ചി​ലി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​നോ​ദസ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​വും നി​രോ​ധ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍. അ​പ​ക​ട​ത്തി​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​തോ​ടെ കു​റ്റാ​ലം, പ​ഴ​യ​കു​റ്റാ​ലം, ഐ​ന്ത​രു​വി എ​ന്നി​വ​ട​ങ്ങ​ളി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ ഇ​വി​ടേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഈ ​സ​മ​യം ഇ​വി​ടെ കു​ളി​യ്ക്കു​ക​യാ​യി​രു​ന്ന അ​ഞ്ചു വി​നോ​ദസ​ഞ്ചാ​രി​ക​ള്‍ മ​ല​വെ​ള്ള​പാ​ച്ചി​ല്‍ മൂ​ല​മു​ണ്ടാ​യ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. ഇ​തി​ല്‍ ര​ണ്ടു​പേ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്നു​പേ​രെ ഇ​വി​ടെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന യു​വാ​വ് ര​ക്ഷ​പ്പെ​ടു​ത്തി. സേ​ലം പ​ന്‍‌​റൊ​ട്ടി സ്വ​ദേ​ശി​നി ക​ലാ​വ​തി, ചെ​ന്നൈ സ്വ​ദേ​ശി​നി മ​ല്ലി​ക എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ കു​റ്റാ​ലം ഭാ​ഗ​ത്ത് ചെ​റി​യ തോ​തി​ല്‍ മ​ഴ പെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ വ​ലി​യ തി​ര​ക്കും ഇ​വി​ടെ ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ടു. അ​തു​കൊ​ണ്ട് ത​ന്നെ എ​ത്ര​പേ​ര്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു എ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഇ​പ്പോ​ഴും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. മ​ല​യാ​ളി​ക​ളാ​യ സ​ഞ്ചാ​രി​ക​ളും അ​പ​ക​ട സ​മ​യ​ത്ത് കു​റ്റാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ര്‍​ക്കും പ​രി​ക്ക് പ​റ്റി​യി​ട്ടി​ല്ല.

കു​റ്റാ​ലം വ​ന​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ ഇ​നി​യും വെ​ള്ളം ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത​യും അ​ധി​കൃ​ത​ര്‍ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.