പ്രവേശനോത്സവം വർണ്ണാഭമാക്കി കായിക്കര കുമാരനാശാൻ മെമ്മോറിയൽ എൽപി സ്കൂൾ.

പ്രവേശനോത്സവം  വർണ്ണാഭമാക്കി അഞ്ചുതെങ്ങ് കായിക്കര കുമാരനാശാൻ മെമ്മോറിയാൽ എൽപി സ്കൂൾ.

സ്കൂൾ പിറ്റിഎ പ്രസിഡന്റ് സജി സുന്ദറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പ്രേവേശനോത്സവത്തിന്റെ ഉൽഘാടനകർമ്മം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു.

ചടങ്ങിൽ പ്രഥമഅധ്യാപിക ഗീത സ്വാഗതവും ആശംസകൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയ ശ്രീരാമൻ, സ്കൂൾ വികസന സമിതി അംഗം സുനി പി കായിക്കര, ശിവപ്രസാദ്, ഓമന ദാസ്, ലീന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

കൂടാതെ കായിക്കര പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂൾ വികസന സമിതിയ്ക്ക് സഹായനിധികൈമാറി. കായിക്കര ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ  നോട്ടുബുക്കുകളും 
കായിക്കര പൗരാവലിയുടെ നേതൃത്വത്തിൽ മധുരവും വിതരണം ചെയ്തു.

ചടങ്ങിൽ പൂർവ്വകാല വിദ്യാർത്ഥിയായിരുന്ന ( ബി എസ് സി ബയോ ടെക്നോളജിയിൽ കാര്യവട്ടം കോളേജിൽ ഒന്നാം റാങ്കും യൂണിവേഴ്സിറ്റി തലത്തിൽ രണ്ടാം റാങ്കും കരസ്ഥമാക്കിയ കൃഷ്ണ സാഗരയെ ആദരിക്കുകയും ചെയ്തു.