പ്രവേശനോത്സവത്തിന്റെ ഭാഗമായിപൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കടയ്ക്കാവൂരിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

പ്രവേശനോത്സവത്തിന്റെ ഭാഗമായി കടയ്ക്കാവൂർ SNVGHS സ്കൂൾ വിദ്യാർത്ഥികൾക്ക് 
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ  പഠനോപകരണങ്ങൾ വിതരണം ചെയ്തു.
കടയ്ക്കാവൂർ SNVGHS സ്കൂൾ 2003 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

പുതിയതായി അഡ്മിഷൻ എടുത്ത കുട്ടികൾക്ക്‌ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ബാഗ്, കുട, വാട്ടർബോട്ടിൽ , പെന്സിൽ ബോക്സ് , നോട്ട് ബുക്കുകൾ, തുടങ്ങിയവയാണ് വിതരണം ചെയ്തത്.

കൂട്ടായ്മയിൽ അംഗങ്ങളായ മനു, സുജിത്, വിശാഖ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർക്ക് പഠനോപകരണങ്ങൾ കൈമാറുകയായിരുന്നു.