തമിഴ് സൂപ്പർ സ്റ്റാർ വിജയുടെ ജന്മദിനം : വേറിട്ട ആഘോഷങ്ങളൊരുക്കി ദളപതി വിജയ് മക്കൾ ഇയക്കം അഞ്ചുതെങ്ങ് ഏരിയ കമ്മറ്റി.

തമിഴ് സിനിമാ സൂപ്പർ താരം ദളപതി വിജയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വേറിട്ട ആഘോഷങ്ങളൊരുക്കി ദളപതി വിജയ് മക്കൾ ഇയക്കം അഞ്ചുതെങ്ങ് ഏരിയ കമ്മറ്റി.

സൂപ്പർ താരത്തിന്റെ നാൽപ്പത്തെട്ടാമത് പിറന്നാളോടനുബന്ധിച്ചാണ്
ദളപതി വിജയ് മക്കൾ ഇയക്കം അഞ്ചുതെങ്ങ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ
വ്യത്യസ്ഥമായ ആഘോഷപരിപാടികളിലൂടെ  മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്.

ആഘോഷ പരിപാടികളുടെ ഭാഗമായി താരത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് ആറ്റിങ്ങൽ മണിദേവാലയം വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷം പങ്കിടുകയും സദനത്തിലെ ഇന്നത്തെ മുഴുവൻ ഭക്ഷണ ചിലവുകളും ഏറ്റെടുക്കുകയുമായിരുന്നു.

തുടർന്ന് യൂണിവേഴ്‌സിറ്റി തലത്തിൽ രണ്ടാം റാങ്കും കോളേജ് തലത്തിൽ ഒന്നാം റാങ്കും നേടി അഞ്ചുതെങ്ങ് കായിക്കര സ്വദേശിനി കൃഷ്ണസാഗരയെ മോമന്റോയും പൊന്നാടായും അണിയിച്ച്  അനുമോദിക്കുകയും തുടർ പഠനത്തിനായി സംഘടനാ ഭാരവാഹികൾ പ്രവർത്തകരിൽ നിന്നും സ്വരൂപിച്ച തുടർ പഠനസഹായ നിധി കൈമാറി.

ആഘോഷപരിപാടികൾക്ക്സെക്രട്ടറി റോബിൻ, ജോയിന്റ് സെക്രട്ടറി റോജിൻ,ക്യാഷ്യർ ബിനു,എക്സിക്യൂട്ടീവ് മെമ്പേഴ്‌സ് സജയ്,ജീമോൻ,സച്ചു,ജോജി,അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.