സ്‌കൂൾ വികസന സമിതിയ്ക്ക് സഹായ നിധിയുമായി കായിക്കര പ്രവാസി കൂട്ടായ്മ.

സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിയ്ക്കുന്ന അഞ്ചുതെങ്ങ് കായിക്കര പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂൾ വികസന സമിതിയ്ക്ക് സഹായ നിധി കൈമാറി.

അഞ്ചുതെങ്ങ് കായിക്കര കുമാരനാശാൻ മെമ്മോറിയാൽ എൽപി  സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായാണ് സഹായ നിധി കൈമാറിയത്.

പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് ഉണ്ണി നല്ലാംതിട്ട, സെക്രട്ടറി ബിജു എം എന്നിവരുടെ നേതൃത്വത്തിൽ ഹെഡ്‌മിസ്ട്രസ്സ് ഗീതയ്ക്ക്
കൈമാറുകയായിരുന്നു.

ചടങ്ങിൽ കൂട്ടായ്മ ട്രഷറർ പ്രകാശ് (പൊടിയൻ) ബാബു വാഴവിള, ബിജു (കുട്ടപ്പൻ) തുടങ്ങിവർ പങ്കെടുത്തു.