പട്ടിണി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കിളിമാനൂർ പുതിയകാവിൽ സുഭിഷഹോട്ടൽ പ്രവർത്തനമാരംഭിച്ചു.

കിളിമാനൂർ: സംസ്‌ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരം പട്ടിണി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കിളിമാനൂർ പുതിയകാവിൽ സുഭിഷ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു. സുഭിഷ ഹോട്ടലിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ആറ്റിങ്ങൽ എം. എൽ.എ ഒ.എസ് അംബിക അധ്യക്ഷത വഹിച്ചു. കുടുംബശ്രീയുടെ ശ്രീകൃഷ്ണ യൂണിറ്റിനാണ് ഹോട്ടൽ നടത്തിപ്പ് ചുമതല. സാധാരണക്കാർക്ക് 20 രൂപ നിരക്കിൽ ഉച്ചഭക്ഷണവും കൂടാതെ മറ്റ് വിഭവങ്ങൾ വില കുറവിലും ലഭിക്കും. നൽകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിരവധി രാഷ്ട്രീയ-സാമൂഹിക  പ്രവർത്തകർ പങ്കെടുത്തു. സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.