*പോത്തൻകോട് ഒൻപത് വയസ്സുള്ള കുട്ടി കുളത്തിൽ വീണ് മരിച്ചു .*
May 03, 2022
ഒൻപത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. പോത്തൻകോടിന് അടുത്ത് കൊയ്ത്തൂർകോണം ഖബറഡി നഗറിലാണ് സംഭവം. മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ (9) ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണതാണെന്നാണ് പ്രാഥമിക വിവരം.