പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

എരുമേലി: പമ്പാവാലിയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു.നാറാണം തോട് സ്വദേശിയായ അമ്പല പറമ്പിൽ വിനോദിൻ്റെ മകള്‍ നന്ദനാ വിനോദാണ് (17)മരിച്ചത്.തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷന് സമീപം പാപ്പിക്കയത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു പേരാണ് അപകടത്തില്‍ പെട്ടത്.രണ്ടു പേരെ നാട്ടുകാര്‍ രക്ഷപെടുത്തി.വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് മരിച്ച നന്ദന.