തലമുടി വെട്ടാൻ വിസമ്മതിച്ച ബാർബർ ഷോപ്പ് ഉടമയുടെ തലയിൽ ഒളിച്ചിരുന്ന് വെട്ടി; സംഭവം കിളിമാനൂരിൽ

തലമുടി വെട്ടാൻ വിസമ്മതിച്ച ബാർബർ ഷോപ്പ് ഉടമയുടെ തലയിൽ ഒളിച്ചിരുന്ന് വെട്ടി. വൈരാഗ്യത്തിന് കാരണം കടമായി മുടി വെട്ടാൻ വിസമ്മതിച്ചതിന്

കടമായി മുടി വെട്ടിക്കൊടുക്കാൻ വിസമ്മതിച്ച ബാർബർ ഷാപ്പ് ഉടമയുടെ തലയിൽ യുവാവ് ഒളിച്ചിരുന്ന്  വെട്ടി.കിളിമാനൂർ സ്വദേശി ബാലചന്ദ്രനാണ് വെട്ടേറ്റത്.

കടമായി മുടി വെട്ടിക്കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണെന്ന് ആക്രമണത്തിന് കാരണമെന്ന് ബാല ചന്ദ്രൻ പറയുന്നു.

കിളിമാനൂർ കിണറ്റഴികം പഴയാറ്റിൽ ജംഗ്ഷനടുത്താണ് ബാലചന്ദ്രൻ്റെ ബാർബർ ഷോപ്പ്.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് ബാലചന്ദ്രന് നേരെ അക്രമണം നടന്നത്.
ബാർബർ ഷോപ് ഉടമ പറയുന്നത് :

സംഭവ ദിവസം പോളച്ചിറ സ്വദേശിയായ കണ്ടാലറിയുന്ന  ഒരാൾ കടയിൽ മുടി വെട്ടാനായി എത്തിയിരുന്നു. 

തൻ്റെ കയ്യിൽ ഇപ്പോൾ പൈസ ഇല്ലെന്നും കടമായി മുടി വെട്ടിത്തരണമെന്നും പൈസ കിട്ടിയാൽ ഉടൻ എത്തിക്കാം എന്നും ഇയാൾ ആവശ്യപ്പെട്ടു.

എന്നാൽ ഇയാൾ മുമ്പും  കടയിൽ വന്ന് മുടി വെട്ടിയ ശേഷം കടം പറഞ്ഞ് പോയിരുന്നു. അതിൻ്റെ പൈസ ഇനിയും തന്നിട്ടുമില്ല.
 അത് കാരണം ബാലചന്ദ്രൻ ആവശ്യം നിരസിച്ചു.

ഇതിൽ പ്രകോപിതനായ യുവാവ് തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് രാത്രി എട്ട് മണിയോടെ കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടയിൽ വഴിയിൽ ഒളിച്ചിച്ചിരുന്ന ഇയാൾ കഴുത്തിലും, തലയിലും വെട്ടുകയായിരുന്നുവെന്നും ബാലചന്ദ്രൻ പറയുന്നു.

 പരിക്കേറ്റ ബാലചന്ദ്രനെ മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ബാലചന്ദ്രൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് പ്രതിയ്ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.