എന്താണ് ഗ്രാമ പഞ്ചായത്ത് ജാഗ്രതാസമിതി..

▪️ ജാഗ്രതാ സമിതിയുടെ യോഗം വിളിച്ചു കൂട്ടിയില്ലെങ്കിൽ , വാർഡ് മെമ്പർ അയോഗ്യനാക്കപ്പെടുമോ.. ❓️

അഞ്ചുതെങ്ങ് 👁️‍🗨️ വാർത്തകൾ 

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടാകുന്ന അവകാശ ലംഘനങ്ങളും അതി ക്രമങ്ങളും തടയുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അന്തസ്സ് ഉയർത്തുന്നതിനുമായി പഞ്ചായത്ത് തലത്തിൽ രൂപീകരിക്കപ്പെടുന്ന സംവിധാനമാണ് ജാഗ്രതാ സമിതികൾ.

ഗ്രാമപഞ്ചായത്തിലെ ജാഗ്രതാ സമിതിയുടെ അധ്യക്ഷൻ പഞ്ചായത്ത് പ്രസിഡണ്ടും , വാർഡ് തല സമിതിയുടെ അധ്യക്ഷൻ പഞ്ചായത്ത് വാർഡ് മെമ്പറും ആയിരിക്കും. വാർഡ് തല ജാഗ്രതാ സമിതിയുടെ യോഗം പ്രതിമാസം വിളിച്ചു കൂട്ടേണ്ടതുണ്ട്.

തുടർച്ചയായി മൂന്നുതവണ ജാഗ്രതാ സമിതിയുടെ യോഗം വിളിച്ചു കൂട്ടിയില്ലെങ്കിൽ , വാർഡ് മെമ്പർ അയോഗ്യനാക്കപ്പെടുന്നതാണ്.

👉🏻ഇക്കാര്യങ്ങൾ നിങ്ങളുടെ വാർഡിലും പഞ്ചായത്തിലും നടക്കുന്നുണ്ടോ എന്ന് നോക്കേണ്ടതും സ്ത്രീകൾക്കും കുട്ടികൾക്കും മതിയായ സുരക്ഷ ലഭിക്കുന്നു എന്നുറപ്പുവരുത്തേണ്ടതും സാമൂഹ്യപ്രതിബദ്ധതയുള്ള ഓരോ പൗരന്റെയും കടമയാണ്

പഞ്ചായത്ത് ജാഗ്രതാ സമിതികൾ രൂപീകരിക്കാതിരിക്കുകയും തുടർച്ചയായി യോഗം വിളിച്ചു കൂട്ടാതിരിക്കുകയും ചെയ്താൽ വാർഡ് മെമ്പറെ അയോഗ്യനാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകാൻ പൗരന് അവകാശമുണ്ടായിരിക്കും.