പാചക വാതക വില കുത്തനെ കൂട്ടി,വാണിജ്യസിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി

കൊച്ചി:പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്.കൊച്ചിയില്‍ 2009 രൂപയാണ് പുതുക്കിയ വില. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.