വിദേശരാജ്യങ്ങളിൽ നിന്ന്​ യു.എ.ഇയിലേക്ക്​ വരുന്ന വാക്സിനെടുത്ത യാത്രക്കാർക്ക്​ ഇനിമുതൽ പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു .

ദുബൈ: വിദേശരാജ്യങ്ങളിൽ നിന്ന്​ യു.എ.ഇയിലേക്ക്​ വരുന്ന വാക്സിനെടുത്ത യാത്രക്കാർക്ക്​ ഇനിമുതൽ പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു . മാർച്ച്​ ഒന്ന്​ മുതൽ പുതിയ നിയമം നിലവിൽ വരും. റാപിഡ്​ പി.സി.ആർ ഒഴിവാക്കിയതിന്​ പിന്നാലെയാണ്​ ആർ.ടി പി.സി.ആറും ഒഴിവാക്കുന്നത്​.വിമാനത്താവളങ്ങളിൽ അംഗീകൃത വാക്സിനേഷന്‍റെ ർട്ടിഫിക്കറ്റ്​ ഹാജരാക്കിയാൽ മതി. സർട്ടിഫിക്കറ്റിൽ ക്യൂ ആർ കോഡ്​ നിർബന്ധം. വാക്സിനെടുക്കാത്തവർ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലം ഹാജരാക്കണം. എല്ലാ കായിക പ്രവർത്തനങ്ങളും പുനരാരംഭിക്കാം. സാമ്പത്തിക, ടൂറിസം മേഖലകളിലെ ശാരീരിക അകലം പാലിക്കൽ ഒഴിവാക്കും