പാലക്കാട് ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി മരിച്ചു,കുറിപ്പ് കണ്ടെത്തി

പാലക്കാട് ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി മരിച്ചു.നാലു പേരുടെയും മൃതദേഹം കണ്ടെടുത്തു.കൂട്ടുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മക്കളായ അശ്വനന്ദ, പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്കുമാറും കുടുംബവുമാണ് പുഴയില്‍ ചാടിയത്. ഈ കേസിലെ വിചാരണ പുരോഗമിക്കവെയാണ് മരണം. കേസുമായി ബന്ധപ്പെട്ട മനോവിഷമത്തിലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി