*കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജനവാസമേഖലയിൽ ഹോട്ടൽ മാലിന്യം ഒഴുക്കിയ ടാങ്കർ ഡ്രൈവർ അറസ്റ്റിൽ*

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കുന്ന് മുതൽ ചെമ്പകശ്ശേരി വരെയുള്ള ജനവാസ മേഖലയിലെ റോഡിനു വശം ഹോട്ടൽ മാലിന്യം കൊണ്ടുവന്ന തള്ളിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ ചുനക്കര മഹാദേവ ക്ഷേത്രത്തിനു സമീപം പടിയാട്ടത്തിൽ വീട്ടിൽ അജിത്ത് സലീം25 ആണ് പിടിയിലായത് .
വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് നൽകിയ പരാതിയിലാണ് നടപടി.
2021 ഡിസംബർ 15ന് പുലർച്ചെ ഒരു മണിക്ക് പ്രദേശത്ത് മാലിന്യം കൊണ്ടുവന്ന ഒഴുക്കി വിടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഡ്രൈവർ അറസ്റ്റിലായത് .

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു