രാജ്യത്ത് കോവിഡ് മരണം ഉയരുന്നു,959 മരണം സ്ഥിരീകരിച്ചു;2,09,918 പേര്‍ക്കു കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2,09,918 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 959 മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്.2,62,628 പേര്‍ രോഗമുക്തരായി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ വര്‍ധനയുണ്ട്. ഇന്നലെ 15.77 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ രണ്ടു ദിവസവും പതിനഞ്ചിനു താഴെയായിരുന്നു രോഗ സ്ഥിരീകരണ നിരക്ക്. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 18,31,268 ആണ്.

അതേ സമയം സംസ്ഥാനത്ത് ഇന്നലെ 51,570 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.