ലീല കോട്ടേജിൽ സർക്കാർ ജീവനക്കാരനായ അജികുമാർ(തമ്പി,49) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ .ഇന്ന് രാവിലെയാണ് മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. തറയിൽ രക്തം തളംകെട്ടി കിടന്നതും, ശരീരത്തിൽ മുറിപാട് കണ്ടതായും നാട്ടുകാരും ബന്ധുക്കളും പറയുന്നു.ഇദ്ദേഹം മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കല്ലമ്പലം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി തെളിവെടുപ്പുകൾ നടത്തി..