എൽപിജി സിലിണ്ടറുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന കോഡ്കൾ എന്ത്., ഇവയുടെ പ്രാധാന്യമെന്ത്.. ❓️

എല്‍പിജി സിലിണ്ടറുകളുടെ മുകള്‍ ഭാഗത്ത് ഒരു നമ്പര്‍ പ്രിന്റ് ചെയ്തിരിക്കുന്നത് നിങ്ങള്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. ഗ്യാസ് സിലിണ്ടറുകളില്‍ എഴുതിയിട്ടുള്ള ഈ കോഡുകള്‍ക്ക് (Code) ചില പ്രത്യേക അര്‍ത്ഥങ്ങളുണ്ട്.

ഈ കോഡുകള്‍ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. സിലിണ്ടറുകള്‍ക്ക് മുകളില്‍ ഈ കോഡുകള്‍ രേഖപ്പെടുത്തുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് അറിയാമോ? ഉപയോക്താക്കളുടെ സുരക്ഷയ്ക്കായാണ് ഈ കോഡുകള്‍ സിലിണ്ടറില്‍ പ്രിന്റ് ചെയ്യുന്നത്. ഈ കോഡുകളുടെ തുടക്കത്തില്‍ എഴുതിയിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ നാല് വ്യത്യസ്ത വിഭാഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. എ, ബി, സി, ഡി എന്നീ അക്ഷരങ്ങള്‍ ഒരു വര്‍ഷത്തിലെ നാല് പാദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

എ എന്ന അക്ഷരം ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ഉപയോഗിക്കുമ്ബോള്‍ ബി എന്ന അക്ഷരം അടുത്ത മൂന്ന് മാസങ്ങളെ അതായത് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളെ രേഖപ്പെടുത്തുന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തെ സി എന്ന അക്ഷരം കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. ഒക്ടോബര്‍- ഡിസംബര്‍ പാദം ഡി എന്ന അക്ഷരം കൊണ്ടും രേഖപ്പെടുത്തുന്നു. ഉദാഹരണത്തിന്, എഴുതിയിരിക്കുന്ന കോഡ് A-21 എന്നാണെങ്കില്‍, അത് 2021 ജനുവരി, ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച്‌ മാസത്തെ സൂചിപ്പിക്കുന്നു.

സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള ആല്‍ഫ ന്യൂമറിക് കോഡ് സിലിണ്ടറുകളില്‍ രേഖപ്പെടുത്തുന്നത്. ഇത് സിലിണ്ടറിന്റെ കാലഹരണപ്പെടല്‍ തീയതിയായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും ഈ കോഡ് സിലിണ്ടറിന്റെ നിര്‍ബന്ധിത പരിശോധനാ തീയതി മാത്രമാണ് കാണിക്കുന്നത്. ഉദാഹരണത്തിന്, ഒരു സിലിണ്ടറിലെ എ-21 കോഡ് സൂചിപ്പിക്കുന്നത് 2021 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ സുരക്ഷാ പരിശോധന നടത്തുമെന്നാണ്.

വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ ആയുസ്സ് 15 വര്‍ഷമാണ്. ഈ കാലയളവില്‍ രണ്ട് തവണ നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍ നടത്തും.