ബഹു.ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് 13.10.2021 തീയതിയിലെ കേരള ആഭ്യന്തര വകുപ്പ് ഉത്തരവ് No. ATT-1/38/2021-HOME പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്നും, ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവര്‍ക്ക് നല്‍കിവന്നിരുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC) ഇനിമുതല്‍ ലഭ്യമാകില്ല. വിദേശരാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവര്‍ ഇനി മുതല്‍ പാസ്പോര്‍ട്ട് ഓഫീസ് വഴി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC) അപേക്ഷ നല്‍കേണ്ടതാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു
