CITU നേതൃത്വത്തിലുളള കേരള സ്റ്റേറ്റ് ഹെഡ്ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി ആർ രാമുവിനെ തിരഞ്ഞെടുത്തു. ആറ്റിങ്ങൽ സ്വദേശിയായ രാമു CPM തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, CITU തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റുമാണ്. നേരത്തേ CPM ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി, ആറ്റിങ്ങൽ നഗരസഭ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ കിളിമാനൂർ കാർഷിക വികസന ബാങ്കിന്റെ പ്രസിഡന്റാണ്. ആറ്റിങ്ങൽ കുഴിയിൽമുക്ക് വിളയിൽ വീട്ടിൽ പരേതരായ രാജപ്പൻനായരുടെയും ശ്രീദേവിഅമ്മയുടെയും മകനാണ് ആർ രാമു.