നെയ്യാറ്റിൻകരയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

തിരുവനന്തപുരം നെയ്യാറ്റിൻകര ഓലത്താന്നിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. ഓലത്താന്നി പാതിരശ്ശേരി സ്വദേശി അരുൺ (32) ആണ് മരിച്ചത്.വീടിനുള്ളിൽ നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുലർച്ചെ 12 മണിയോടെയായിരുന്നു സംഭവം.അച്ഛൻ ശശിധരൻ നായരെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.