തൊളിക്കോട്: മൂന്നുദിവസമായി തുടരുന്ന മഴയെതുടർന്നു് തൊളിക്കോട് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തൊളിക്കോട്
വാർഡിലെ എ.കെ.ജി.താഴെക്കലുങ്ക് നാലു സെൻറ് കോളനിയിലെ |സഫിയാബീവിയുടെ വീടിനു മുകളിൽതെങ്ങു് കടപുഴകി വീണു.കഴിഞ്ഞ ദിവസം രാത്രി
വീണ തെങ്ങു് രാവിലെ ഫയർഫോഴ്സെത്തി മുറിച്ചുമാറ്റി.ആളപായമോ വീടിന് കേടുപാടുകളൊ സംഭവിച്ചില്ല. ഈ വീടിനെക്കാൾ പൊക്കത്തിൽ പിന്നിലെതിട്ടയിലുള്ള അസീസിൻ്റെ പുരയിടത്തിൽ കട്ടിംഗിൽ
നിന്നതെങ്ങാണ് കാറ്റിൽ വീണതു്. ഇനിയൊരുതെങ്ങു് അപകട ഭീതിയിൽ നിൽക്കുന്നു. അപകട
സാധ്യത ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വർഷം പഞ്ചായത്തിനെ വീട്ടമ്മ സമീപിച്ചിരുന്നു. സ്ഥലം സന്ദർശിച്ചപഞ്ചായത്ത് ഉദ്യോഗസ്ഥർ തെങ്ങുകൾ മുറിച്ചുമാറ്റാൻ ഉടമയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ ഉടമ മുറിച്ചു മാറ്റാൻ തയാറായില്ല. ഈ വീടിൻ്റെ പുറകിൽ രണ്ടടി മാറി തിട്ടപ്പുറത്താണു് അസീസി
ൻ്റെ വീട്.- മഴയിൽ മണ്ണു കുതിർന്നാണു് തെങ്ങു് കടപുഴകി വീണതു്. അതോടൊപ്പം ഉണ്ടായ മണ്ണിടിച്ചിൽപുറകിലെ മഴവെള്ളത്തിൻ്റെ ഒഴുക്കു് തടസ്സപ്പെടുക
യും വീട്ടിൽ വെള്ളം നിറയുകയും ചെയ്തു.മാറിത്താമസിക്കാൻ ഉപദേശം ലഭിച്ചതായി വീട്ടമ്മ അറിയിച്ചു.
വിവരമറിഞ്ഞെത്തിയ ഗ്രാമ ശബ്ദം റസിഡൻ്റ്സ്അസോസിയേഷൻ ട്രഷറർ വളവിൽ അലിയാരു കുഞ്ഞ് സാറിൻ്റെ നേതൃത്വത്തിൽ പ്രസിഡൻ്റ് മന്നൂർക്കോണം
സമദും സെക്രട്ടറി കാഞ്ഞിരംപാറ E.S. റഹീമും ചേർന്നു്ഓടകോരിവെള്ളമൊഴുകാൻ സൗകര്യമുണ്ടാക്കി. കഴിഞ്ഞ വർഷം പഞ്ചായത്തിനു നൽകിയ പരാതി പരിഹരിക്കാത്തതാണു് ദുരന്ത
