*പൊതുവിതരണസംവിധാനം കൂടുതൽ മെച്ചപ്പെടുത്തി, സപ്ലൈകോ സ്ഥാപനങ്ങൾ , കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും*


 
പൊതുവിതരണസംവിധാനം കൂടുതൽ മെച്ചപ്പെടുത്തി, സപ്ലൈകോ സ്ഥാപനങ്ങൾ , കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നു
 ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ: ജി.ആർ അനിൽ പറത്തു. പുളിമാത്ത് പഞ്ചായത്തിൽ പൊയ്യക്കടയിൽ
    സപ്ലൈകോ പൊയ്ക കട മാവേലി സ്റ്റോർ ആധുനിക സൗകര്യങ്ങളോടുകൂടിയ സൂപ്പർ മാവേലിയായി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിതരണ സംവിധാനം കാലത്തിനനുസരിച്ച് പരിഷ്‌കരിച്ചു കൊണ്ടു കൂടുതൽ സേവനവും സൗകര്യവും ജനങ്ങൾക്കായി  ഏർപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങൽ എംഎൽഎ . ഒ. എസ്. അംബിക അധ്യക്ഷയായിരുന്നു  പൊയ്കകട സൂപ്പർ മാവേലി അങ്കണത്തിൽ നടന്ന ചടങ്ങിൽ , പുളിമാത്ത് പഞ്ചായത്ത്  പ്രസിഡൻറ്  ജി. ശാന്തകുമാരി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ: ശ്രീജ ഉണ്ണികൃഷ്ണൻ 
 പഞ്ചായത്ത്  വൈസ് പ്രസിഡൻറ്  എ .അഹമ്മദ് കബീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി. ഗിരി കൃഷ്ണൻ, , വാർഡ്  മെമ്പർ  സുജി പ്രസാദ്, സിപിഐ മണ്ഡലം സെക്രട്ടറി  എ. എം റാഫി , 
എന്നിവർ സംസാരിച്ചു. സപ്ലൈകോ മേഖല മാനേജർ .ജപ്രകാശ് സ്വാഗതവും 
സപ്ലൈകോ ഡിപ്പോ മാനേജർ എസ് ഗീത കൃതജ്ഞതയും രേഖപ്പെടുത്തി.