ലൈഫ് ഭവന പദ്ധതി പ്രകാരം 01.08.2020 മുതൽ 02.09.2020 വരെയും 15.02.2021 മുതൽ 22.02.2021 വരെയും രജിസ്റ്റർ ചെയ്തിട്ടുള്ള ഗുണഭോക്താക്കളുടെ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനുള്ള അദാലത്ത് ആരംഭിച്ചു.
എല്ലാ സോണൽ ഓഫീസുകളിലും മെയിൻ ഓഫീസിലെ യു.പി.എ. സെക്ഷനിലുമായാണ് പരിശോധന നടക്കുന്നത്. സോണൽ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗുണഭോക്താക്കൾ സോണൽ ഓഫീസിലും മെയിൻ ഓഫീസ് പരിധിയിലുള്ളവർ മെയിൻ ഓഫീസിലും രേഖകൾ പരിശോധനയ്ക്കായി ഹാജരാക്കണം.
▪️ഹാജരാക്കേണ്ട രേഖകൾ.. ❓️
(ഭൂരഹിതർ ഭവനരഹിതർ)
1.അക്ഷയകേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടുള്ള രജിസ്‌ട്രേഷൻ ഫോം
2.വീടും സ്ഥലവും ഇല്ലെന്നുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് (അപേക്ഷ സമർപ്പിച്ചപ്പോഴുള്ള ഫോം)
3.വരുമാന സർട്ടിഫിക്കറ്റ് (അപേക്ഷ സമർപ്പിച്ച സമയത്ത് ഹാജരാക്കിയത്.)
4.റേഷൻ കാർഡ്
5.ആധാർ കാർഡ്
▪️ഭവനരഹിതർ സ്വന്തമായി സ്ഥലം ഉള്ളവർ.. ❓️
(മുകളിൽ പറഞ്ഞ രേഖകൾക്ക് പുറമേ)
1.വസ്തുവിന്റെ ആധാരം
2.വില്ലേജിൽ കരം ഒടുക്കിയ രസീത്
